ഇടത്- വലത് മുന്നണികള്‍ക്ക് പിന്നാലെ കേരള യാത്രയുമായി ബി ജെ പിയും

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്് മുമ്പായി ഇടത്- വലത് മുന്നണികള്‍ കേരള യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ വഴിക്ക് ബി ജെ പിയും. ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് അഞ്ച് വരെ കേരള യാത്ര നടത്തും. 29ന് ബി ജെ പി സംസ്ഥാന സമിതി യോഗം തൃശ്ശൂരില്‍ നടക്കും.

പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം ആവഷിക്കരിക്കുന്നതിന്റെ ഭാഗമായാണ് യോഗം. സംസ്ഥാനത്ത് 40 മണ്ഡലങ്ങളായി എ പ്ലസായി ബി ജെ പി കണക്കാക്കിയിട്ടുണ്ട്. പാര്‍ട്ടിക്ക് 30000ത്തിന് മുകളില്‍ വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളാണിത്. ഇവിടങ്ങളിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് ഏകദേശ ധാരണയും ഈ മാസം 29ന് തൃശൂരില്‍ ചേരുന്ന യോഗത്തിലുണ്ടാകും. ക്രൈസ്തവ വിഭാഗങ്ങളെ കൂടുതല്‍ ഒപ്പം നിര്‍ത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കണമെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങളും യോഗത്തില്‍ ആവിഷ്‌ക്കരിക്കും.

 

 



source http://www.sirajlive.com/2021/01/25/466169.html

Post a Comment

Previous Post Next Post