ആലപ്പുഴ | ഇന്നലെ ഉദ്ഘാടനം ചെയ്ത ആലപ്പുഴ ബൈപാസ് ടോള്‍ പ്ലാസയിലെ കാബിന്‍ ലോറി ഇടിച്ച് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തടികയറ്റി വന്ന ലോറി കാബിനില്‍ ഇടിക്കുകയായിരുന്നു. ബൈപാസിന്റെ വടക്കേ അറ്റമായ കൊമ്മാടിയിലെ ടോള്‍ ഗേറ്റാണ് തകര്‍ന്നത്. തടികയറ്റി പോവുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് തള്ളിനിന്ന തടിക്കഷ്ണം കാബിനില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
ടോള്‍ പ്ലാസയിലെ ഒരു കാബിന്‍ മാത്രമാണ് തകര്‍ന്നത്. മറ്റ് ഗേറ്റുകള്‍ക്കും കാബിനുകള്‍ക്കും തകരാറില്ല. കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഇന്നലെ ആലപ്പുഴ ബൈപാസ് ഉദ്ഘാടനം ചെയ്തത്.
source http://www.sirajlive.com/2021/01/29/466674.html
Post a Comment