അഫ്ഗാനിസ്ഥാനില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

കാബൂള്‍ | അഫ്ഗാനിസ്ഥാനില്‍ അജ്ഞാതര്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ച് കൊന്നു. കാബൂളില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അതേ സമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.ജഡ്ജിമാര്‍ കോടതിയിലേക്ക് കാറില്‍ വരവേയാണ് ആക്രമണം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റതായും സുപ്രീം കോടതി വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

അടുത്ത ഏതാനും മാസങ്ങളായി രാജ്യത്ത് വര്‍ധിച്ചുവരുന്ന ആക്രമണ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണവും എന്നാണ് സൂചന. 2017ല്‍ അഫ്ഗാനിസ്ഥാനിലെ സുപ്രീം കോടതി പരിസരത്ത് ഉണ്ടായ ചാവേര്‍ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 41 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു



source http://www.sirajlive.com/2021/01/17/465037.html

Post a Comment

Previous Post Next Post