കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും

ന്യൂഡല്‍ഹി | സമരം പിന്‍വലിച്ചാല്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പിലാക്കുന്നത് ഒന്നര വര്‍ഷം വരെ നിര്‍ത്തിവെക്കാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം ചര്‍ച്ച ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. രാവിലെ 11 മണിക്ക് പഞ്ചാബില്‍ നിന്നുള്ള കര്‍ഷക സംഘടനകളും ഉച്ചയ്ക്ക് രണ്ട് മണിക്ക് സംയുക്തസമരസമിതിയും യോഗം ചേരും. ഏറെ നിര്‍ണായകമാണ് ഈ യോഗങ്ങള്‍.

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പരിശോധിക്കാന്‍ സുപ്രീംകോടതി രൂപീകരിച്ച വിദഗ്ധ സമിതി ഇന്ന് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തും. മറ്റന്നാള്‍ കേന്ദ്രവും കര്‍ഷകരും തമ്മില്‍ വീണ്ടും ചര്‍ച്ച നടക്കും.ഇന്നലെ കര്‍ഷക സംഘടനകളും കേന്ദ്ര സര്‍ക്കാറും തമ്മില്‍ നടന്ന പത്താംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.പുതിയ കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ കോടതിയെ സമീപിക്കാനായിരുന്നു ചര്‍ച്ചയില്‍ കേന്ദ്രത്തിന്റെ നിര്‍ദേശം.



source http://www.sirajlive.com/2021/01/21/465661.html

Post a Comment

أحدث أقدم