നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും; പേര് ചേര്‍ക്കാന്‍ ഇനിയും അവസരം

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. 2 .69 കോടി വോട്ടര്‍മാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തിരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും.

80 വയസ്സിനു മുകളില്‍ ഉള്ളവര്‍ക്കും അംഗപരിമിതര്‍ക്കും കൊവിഡ് രോഗികള്‍ക്കും തപാല്‍ വോട്ട് അനുവദിക്കും. ഇതിന്റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രഖ്യാപിക്കും. 80 വയസ്സിനു മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും എപ്പോഴാണ് തപാല്‍ വോട്ടിന് അപേക്ഷിക്കേണ്ടതടക്കമുള്ള കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മാനദണ്ഡം പ്രഖ്യാപിക്കും. ഏപ്രില്‍ പകുതിയോടെ സംസ്ഥാനത്ത് തെരഞ്ഞടുപ്പ് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍



source http://www.sirajlive.com/2021/01/21/465659.html

Post a Comment

أحدث أقدم