ആലുവയിലെ മൂന്ന് കമ്പനികളില്‍ തീപ്പിടിത്തം; നിയന്ത്രണ വിധേയമാക്കി

ആലുവ | ആലുവയിലെ മുപ്പത്തടം, എടയാര്‍ വ്യവസായ മേഖലകളിലെ മൂന്ന് കമ്പനികളില്‍ വന്‍ തീപ്പിടിത്തം. ആളപായമില്ല. അര്‍ധരാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായത്. പെയിന്റ് ഉത്പന്നങ്ങള്‍
നിര്‍മിക്കുന്ന ഓറിയോണ്‍ കമ്പനിയിലാണ് ആദ്യം തീപ്പിടിച്ചത്. തുടര്‍ന്ന് സമീപത്തെ ജനറല്‍ കെമിക്കല്‍സ്, റബര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനി എന്നിവയിലേക്കും തീ പടര്‍ന്നു. ഓറിയോണ്‍, ജനറല്‍ കെമിക്കല്‍സ് എന്നിവ പൂര്‍ണമായി കത്തിനശിച്ചു. സമീപത്ത് നിര്‍ത്തിയിട്ട വാഹനങ്ങളും കത്തിപ്പോയിട്ടുണ്ട്.

30ല്‍ അധികം അഗ്നിശമന സേനാ വാഹനങ്ങള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അഗ്നിരക്ഷാ സേന വ്യക്തമാക്കി.



source http://www.sirajlive.com/2021/01/17/464964.html

Post a Comment

Previous Post Next Post