മരിച്ചവരുടെ ശബ്ദം കേള്‍ക്കല്‍; നിഗൂഢതയുടെ ചുരുളഴിച്ച് ശാസ്ത്രജ്ഞര്‍

വാഷിംഗ്ടണ്‍ | മരിച്ചവരുടെ ശബ്ദം കേള്‍ക്കുന്നതായും അവര്‍ സംസാരിക്കുന്നതായും ചിലര്‍ വെളിപ്പെടുത്താറുണ്ട്. ഈ നിഗൂഢതയിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ് ഡര്‍ഹം യൂനിവേഴ്‌സിറ്റിയിലെ ഒരുപറ്റം ഗവേഷകരുടെ പഠനം. ‘മെന്റല്‍ ഹെല്‍ത്ത്, റിലീജ്യന്‍ ആന്‍ഡ് കള്‍ച്ചര്‍’ എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരിച്ചവര്‍ സംസാരിക്കുന്നത് കേള്‍ക്കുന്നതിന്റെ മാധ്യമം ക്ലെയര്‍ഓഡിയന്റ് അഥവ പഞ്ചേന്ദ്രിയങ്ങള്‍ക്ക് അതീതമായി കേള്‍ക്കാനുള്ള ശക്തി മൂലമുള്ള ആശയവിനിമയം ആണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അല്ലാതെ ക്ലെയര്‍വൊയന്റ് (പഞ്ചേന്ദ്രീയങ്ങള്‍ക്ക് അതീതമായി കാണുക), ക്ലെയര്‍സെന്റ്യന്റ് (പഞ്ചേന്ദ്രീയങ്ങള്‍ക്ക് അതീതമായി അനുഭവപ്പെടുക) തുടങ്ങിയ ആശയവിനിമയങ്ങളല്ലെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സ്പിരിച്വലിസ്റ്റ്‌സ് നാഷനല്‍ യൂനിയനിലെ 65 പേരെയും പൊതുജനങ്ങളിൽ നിന്ന് 143 പേരെയും ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. വെല്‍കം ട്രസ്റ്റ് ആണ് പഠനത്തിന് ധനസഹായം നല്‍കിയത്.



source http://www.sirajlive.com/2021/01/25/466200.html

Post a Comment

أحدث أقدم