കോണ്‍ഗ്രസ് തൊഴിലാളികളെ പരിഗണിക്കുന്നത് മറ്റാരേയും കിട്ടാതെ വരുമ്പോള്‍; രൂക്ഷ വിമര്‍ശവുമായി ഐഎന്‍ടിയുസി

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഐഎന്‍ടിയുസി. മത്സരിക്കാന്‍ ആളെ കിട്ടാതെ വരുന്ന സ്ഥലങ്ങളില്‍ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ട് മാത്രമാണ് തൊഴിലാളികളെ കോണ്‍ഗ്രസ് പരിഗണിക്കുന്നതെന്നു സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍.

ഐഎന്‍ടിയുസിയുടെ ശക്തി കോണ്‍ഗ്രസ് ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. ഐഎന്‍ടിയുസിക്ക് ശക്തമായ അടിത്തറയുള്ള തൊഴിലാളി കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലുമുണ്ട്. ഇതു തിരിച്ചറിഞ്ഞാല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും തന്നെയാണ് ഗുണമെന്നും ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.



source http://www.sirajlive.com/2021/01/21/465656.html

Post a Comment

Previous Post Next Post