തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കും

ഈറോഡ് |  നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു ശനിയാഴ്ച തുടക്കം കുറിക്കും. ഏപ്രില്‍ -മെയ് മാസങ്ങളിലായിട്ടാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.

23ന് കോയമ്പത്തൂരിലെയും തിരുപ്പൂരിലെയും തിരഞ്ഞെടുപ്പു യോഗങ്ങളില്‍ പങ്കെടുത്തുകൊണ്ട് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം രാഹുല്‍ഗാന്ധി നിര്‍വഹിക്കുമെന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ എസ് അഴഗിരി പറഞ്ഞു.

ഈറോഡില്‍ പാര്‍ട്ടിയുടെ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാമെന്ന് രാഹുല്‍ അറിയിച്ചിട്ടുണ്ടെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ്-ഡിഎംകെ സഖ്യമാണ് ഇത്തവണയും മത്സരരംഗത്തുണ്ടാവുക.

14ന് ജല്ലിക്കട്ടു കാണാനും കര്‍ഷകര്‍ക്കു പിന്തുണ പ്രഖ്യാപിക്കാനും രാഹുല്‍ എത്തിയിരുന്നു. നടന്‍ കമല്‍ഹാസന്‍കൂടി എത്തിയാല്‍ അതു പാര്‍ട്ടിക്കു ഗുണം ചെയ്യുമെന്നും അഴഗിരി കൂട്ടിച്ചേര്‍ത്തു



source http://www.sirajlive.com/2021/01/21/465654.html

Post a Comment

Previous Post Next Post