സോളാര്‍: സി ബി ഐയെ പേടിയില്ല- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | സോളാര്‍ പീഡന കേസ് സര്‍ക്കാര്‍ സി ബി ഐക്ക് വിട്ടത് അഞ്ച് വര്‍ഷം ഒന്നും ചെയ്യാന്‍ കഴിയാത്തതിലെ ജാള്യത മറക്കാനാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഒരു പേടിയുമില്ല. ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാര്‍. ഈ നടപടി സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

സി ബി ഐ അന്വേഷണത്തോട് സഹകരിക്കും. മൂന്ന് ഡി ജി പിമാര്‍ അന്വേഷിച്ചിട്ടും ഒരു തെളിവും കിട്ടാത്ത കേസാണ് സി ബി ഐക്ക് വിട്ടത്. സര്‍ക്കാര്‍ നടപടി കഴിവ് കേടാണ്. കേസ് സി ബി ഐക്ക് വിട്ടതില്‍ കോടതിയെ സമീപിക്കില്ല. സര്‍ക്കാറിന്റെ പുതിയ അടവ് പരാജയപ്പെടും. ലാവ്‌ലിന്‍ കേസ് സി ബി ഐക്ക് വിട്ടത് ഒരു മാധ്യമം എല്ലാവരേയും കള്ളന്‍മാര്‍ എന്ന വിളിച്ചതിനാലാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

 



source http://www.sirajlive.com/2021/01/25/466161.html

Post a Comment

Previous Post Next Post