കളമശ്ശേരിയില്‍ പതിനേഴുകാരനെ മര്‍ദിച്ച സംഘത്തിലെ ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊച്ചി | കളമശ്ശേരിയില്‍ പതിനേഴ് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഘത്തിലെ ആത്മഹത്യ ചെയ്ത കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇന്‍ക്വസ്റ്റിന് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ നിഖില്‍ പോളിന്റെ പോസ്റ്റ്‌മോര്‍ട്ടമാണ് ഇന്ന് നടക്കുക. ഇന്നലെ രാവിലെയാണ് നിഖിലിലെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് മര്‍ദിച്ചതിലുള്ള വിഷമത്താലാണ് കുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. അതേസമയം, കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായാണ് മര്‍ദനമേറ്റ കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം.

കുട്ടിയെ മര്‍ദിച്ച കേസില്‍ ആകെ ഏഴ് പ്രതികളാണുള്ളത്. ഇവരില്‍ ആറ് പേര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് ജുവനൈല്‍ ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തി മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. സംഘത്തിലെ മുതിര്‍ന്നയാളായ അഖില്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുകയും ചെയ്തു.



source http://www.sirajlive.com/2021/01/26/466316.html

Post a Comment

Previous Post Next Post