സംഘര്‍ഷത്തിനിടയില്‍ ഇതാ ഒരു അപൂര്‍വ കാഴ്ച; പോലീസുകാര്‍ക്ക് ഭക്ഷണവും റോസാപ്പൂവും നല്‍കി കര്‍ഷകര്‍

ന്യൂഡല്‍ഹി | പോലീസിന്റെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും കര്‍ഷകരുടെ കല്ലേറും ബാരിക്കേഡ് തകര്‍ക്കലുമെല്ലാം അരങ്ങേറിയ ഡല്‍ഹി അതിര്‍ത്തി അപൂര്‍വ കാഴ്ചക്ക് കൂടി വേദിയൊരുങ്ങി. പോലീസുകാര്‍ക്ക് പ്രതിഷേധക്കാര്‍ ഭക്ഷണവും റോസാപ്പൂവും നല്‍കി. ഉത്തര്‍ പ്രദേശ്- ഡല്‍ഹി അതിര്‍ത്തിയായ ചില്ലയിലാണ് ഈ അപൂര്‍വ കാഴ്ച അരങ്ങേറിയത്.

ഭാരത് കിസാന്‍ യൂനിയന്‍ (ഭാനു) ഉത്തര്‍ പ്രദേശ് പ്രസിഡന്റ് യോഗേശ് പ്രതാപ് സിംഗ് ആണ് നോയിഡ അഡീഷനല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രണ്‍വിജയ് സിംഗിന് റോസാപ്പൂവ് നല്‍കിയത്. പ്രതിഷേധക്കാര്‍ പാചകം ചെയ്ത ഭക്ഷണവും അദ്ദേഹം കഴിച്ചു.

പ്രതിഷേധ സ്ഥലത്തേക്ക് പോകുന്ന ബി കെ യു അംഗങ്ങളെയും അനുഭാവികളെയും പോലീസ് തടയില്ലെന്ന് നിലപാടെടുത്തോടെയാണിത്. ചില്ല അതിര്‍ത്തിയില്‍ നി്‌ന്നെത്തുന്നവരെ യു പി പോലീസ് രണ്ട് മാസമായി തടയുകയായിരുന്നു.



source http://www.sirajlive.com/2021/01/26/466377.html

Post a Comment

Previous Post Next Post