ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസ് ഇന്ന് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘത്തെ കാണും

കൊച്ചി | കോണ്‍ഗ്രസ് വിട്ട് ഇടതുമുന്നണിയിലേക്ക് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ കെ വി തോമസ് തിരുവനന്തപുരത്ത് ഹൈക്കമാന്‍ഡ് പ്രതിനിധി സംഘവുമായി ചര്‍ച്ച നടത്തു. ഇടഞ്ഞ് നില്‍ക്കുന്ന കെ വി തോമസിന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് സ്ഥാനം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമമാകും ഹൈക്കമാന്‍ഡ് സ്വീകരിക്കുകയെന്നാണ് അറിയുന്നത്.

തന്നെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇടതു സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. നിലപാട് വ്യക്തമാക്കാന്‍ ഇന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനം വിളിക്കുകയും ചെയ്തു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി. പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തേക്ക് തിരിച്ച അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

സോണിയാ ഗാന്ധി നേരിട്ട് വിളിച്ചെന്നാണ് കെ വി തോമസ് ഇന്നലെ രാത്രി മാധ്യമങ്ങളെ അറിയിച്ചത്.ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സോണിയാ ഗാന്ധി പറഞ്ഞാല്‍ തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിലടക്കം പലതിലും പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേദനയുണ്ടായി. ചില വിഷമങ്ങള്‍ ഉണ്ട്. പാര്‍ട്ടിയില്‍ നിന്നും ചിലര്‍ ആക്ഷേപിച്ചത് വേദന ഉണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു



source http://www.sirajlive.com/2021/01/23/465947.html

Post a Comment

Previous Post Next Post