തിരുവനന്തപുരം | സോളാര്‍ കേസിലെ പീഡന ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണം സി ബി ഐക്ക് വിട്ട സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹീനമായ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് നടപടി. മൂന്ന് ഡി ജി പിമാര്‍ കേസ് അന്വേഷിച്ചിട്ടും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സി ബി ഐക്കെതിരെ മുറവിളി കൂട്ടുന്നയാളാണ് പിണറായി. എന്നിട്ടിപ്പോള്‍ ഈ കേസ് സി ബി ഐക്ക് വിട്ടിരിക്കുകയാണ്. പിണറായി കേസ് കുത്തിപ്പൊക്കുകയാണ്. ദുഷ്ടലാക്കോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ സ്വഭാവഹത്യ നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
source
http://www.sirajlive.com/2021/01/24/466115.html
إرسال تعليق