
മേപ്പാടി എളമ്പലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയ കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ശഹാന (26) ആണ് മരിച്ചത്. ഇന്നലെ രാത്രി 7. 45 നായിരുന്നു ആനയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ശഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. വനാതിർത്തിയിലാണ് ദാരുണസംഭവം നടന്ന റിസോർട്ട് പ്രവർത്തിച്ചിരുന്നത്.
source http://www.sirajlive.com/2021/01/24/466053.html
Post a Comment