മാന്നാറില്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി; 10 പ്രതികളെ തിരിച്ചറിഞ്ഞു

ആലപ്പുഴ | മാന്നാറില്‍ ഇന്ന് പുലര്‍ച്ചെ വീട് ആക്രമിച്ച് ഒരുസംഘം തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരിയിലാണ് കൊട്ടുവിളയില്‍ ബിന്ദു എന്ന യുവതിയെ ഇറക്കിവിട്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ട 10 പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വായില്‍ തുണി തിരുകി കണ്ണ് മൂടിക്കെട്ടിയാണ് ബിന്ദുവിനെ കൊണ്ടുപോയത്. എന്തിനാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമല്ല. അവശനിലയിലായതിനാല്‍ ഇവരില്‍ നിന്ന് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ബിന്ദു ഗള്‍ഫില്‍ നിന്നുമെത്തിയത്. സ്വര്‍ണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സംശയിക്കുന്നത്.



source http://www.sirajlive.com/2021/02/22/469750.html

Post a Comment

Previous Post Next Post