കുര്‍ണൂല്‍ |ആന്ധ്രപ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കുട്ടിയടക്കം 14പേര്‍ മരിച്ചു. പരുക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലോടെ കുര്‍ണൂലിലാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ദേശീയപാത 44ല്‍ മദര്‍പുര്‍ ഗ്രാമത്തിന് സമീപത്താണ് അപകടം. അപകട സമയത്ത് ബസില്‍ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്ന് പോലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മഡനപ്പള്ളിയില്‍ നിന്ന് അജ്മേറിലേക്ക് പോകുകയായിരുന്ന സംഘമാണ് മരിച്ചത്. പൊട്ടിപ്പൊളിഞ്ഞ വാഹനത്തില്‍ നിന്ന് യന്ത്രസാമഗ്രികള്‍ ഉപയോഗിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡ്രൈവര്‍ ഉറങ്ങിയതോ ടയര്‍ പൊട്ടിപ്പോയതോ ആകാം അപകട കാരണമെന്നാണ് പോലീസിന്റെ നിഗമനം.
source
http://www.sirajlive.com/2021/02/14/468637.html
إرسال تعليق