കാപ്പന്‍ ഒറ്റക്ക് വന്നാലും പാലായില്‍ മത്സരിക്കും: രമേശ് ചെന്നിത്തല

കോട്ടയം | മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് ഒറ്റക്ക് വന്നാലും പാലായില്‍ മത്സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പന്‍ വരുന്നത് യുഡിഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ അന്തര്‍ധാര സജീവമാണ്. രണ്ട് കക്ഷികളുടെയും ലക്ഷ്യം യുഡിഎഫിനെ പരാജയപ്പെടുത്തുക എന്നതാണ്

എല്‍ഡിഎഫിന്റെ പ്രകടനപത്രികയും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധം മാത്രമാണുള്ളത്. പ്രകടന പത്രികയിലെ എല്ലാ കാര്യവും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എല്ലാ കാര്യവും ചെയ്തിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ചെറുപ്പക്കാര്‍ സമരം ചെയ്യുമായിരുന്നോ എന്നു ചെന്നിത്തല ചോദിച്ചു.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ തങ്ങളുടേതാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു



source http://www.sirajlive.com/2021/02/14/468640.html

Post a Comment

أحدث أقدم