
ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനിയില്‍ ആഗോളതലത്തില്‍ നാല്‍പ്പതിനായിരം ജീവനക്കാരാണുള്ളത്. ഫാക്ടറിയിതര ജീവനക്കാരെയായിരിക്കും പിരിച്ചുവിടുക. 2025 ആകുമ്പോഴേക്കും പുറത്തിറക്കുന്ന വാഹനങ്ങള്‍ പൂര്‍ണമായും വൈദ്യുതവത്കരിക്കുമെന്ന് നേരത്തേ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഉത്പന്ന നിര്‍മാണയിതര പ്രവര്‍ത്തനങ്ങളെല്ലാം വെട്ടിക്കുറക്കാനാണ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പദ്ധതിയിടുന്നത്. പല വിപണികളിലും മലിനീകരണ നിയമങ്ങള്‍ കര്‍ക്കശമാക്കിയത് ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് ലാന്‍ഡ് റോവറിനെയും ബാധിക്കുന്നുണ്ട്.
source http://www.sirajlive.com/2021/02/18/469219.html
إرسال تعليق