തിരുവനന്തപുരം | നിയമനവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിലേക്ക് കെ എസ് യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍, കല്ലമ്പലം, വൈസ് പ്രസിഡന്റ് സ്‌നേഹ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. നാല് പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കഴക്കൂട്ടത്ത് നിന്നെത്തിയ കെ എസ് യു പ്രവര്‍ത്തകന്‍ സമദിനെ പോലീസ് വളഞ്ഞിട്ട് മര്‍ദിച്ചതായി ആരോപണമുണ്ട്. സെക്രട്ടേറിയറ്റിന്റെ മതില്‍ ചാടിക്കടക്കാന്‍ വനിതാ പ്രവര്‍ത്തകര്‍ ശ്രമിച്ചു.
മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തേക്ക് എത്തി. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും.
source
http://www.sirajlive.com/2021/02/18/469217.html
إرسال تعليق