ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ ഓഖ്‌ല ഫേസ് രണ്ടിലെ ചേരിയിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 22 കുടിലുകള്‍ കത്തിനശിച്ചു. ഒരു ട്രക്കും കത്തിയമര്‍ന്നു. ആളപായമില്ല. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹരികേഷ് നഗര്‍ മെട്രോ സ്‌റ്റേഷന് സമീപത്തെ സഞ്ജയ് കോളനിയിലുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
പുലര്‍ച്ചെ രണ്ടോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്നിശമന സേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 26 അഗ്നിശമന സേനാ വാഹനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.
source http://www.sirajlive.com/2021/02/07/467808.html
إرسال تعليق