തിരുവനന്തപുരം | ശബരിമല വിഷയത്തില്‍ യുവതീ പ്രവേശത്തെ അനുകൂലിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പറയാന്‍ സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്ന് നവോത്ഥാന സമിതി കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍. കോടതി വിധി വന്നശേഷം ചര്‍ച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കല്‍ നയമാണ്. അതിലൂടെ നവോത്ഥാന സമിതിയുടെ പ്രസക്തി നഷ്ടപ്പെടുകയാണ് ചെയ്യുന്നത്.
അതേസമയം, യുഡിഎഫ് പുറത്തുവിട്ട കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണെന്നും പുന്നല പറഞ്ഞു. അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതിന് നിയമം തയാറാക്കുന്ന യു ഡി എഫ് പരിഷ്‌കൃത സമൂഹത്തെ നയിക്കാന്‍ യോഗ്യരാണോയെന്ന് കേരളം ചര്‍ച്ച ചെയ്യുമെന്നും പുന്നല വ്യക്തമാക്കി.
source
http://www.sirajlive.com/2021/02/07/467804.html
إرسال تعليق