
അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എഴുപത്തിയെട്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. വൈറസ് ബാധമൂലം ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും യുഎസിലാണ്. 4.82 ലക്ഷം പേരാണ് മരിച്ചത്.1.78 കോടി പേര്‍ സുഖം പ്രാപിച്ചു.
രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. രാജ്യത്ത് 1,08,71,060 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രസീലില്‍ ഇപ്പോഴും സ്ഥിതി ഗുരുതരമായി തുടരുകയാണ്.രാജ്യത്ത് 96 ലക്ഷം രോഗബാധിതരാണ് ഉള്ളത്. 2.34 ലക്ഷം പേര്‍ മരിച്ചു. നിലവില്‍ 8.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.
source http://www.sirajlive.com/2021/02/11/468322.html
إرسال تعليق