
ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവ് സംഭരിച്ചു വില്പന നടത്തി വന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പിടിയില്‍ ആയ അനീഷ്. ഓണ്‍ലൈനിലായിരുന്നു പണമിടപാടുകള്‍.
സംശയം തോന്നതിരിക്കാന്‍ ഹോട്ടലുകള്‍ കൂള്‍ ബാറുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളില്‍ വച്ചാണ് പൊതികള്‍ കൈമാറിയിരുന്നത്. കോട്ടപ്പുറത്തെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവര്‍ത്തനം.ഏറെ നാളത്തെ നിരീക്ഷണത്തിന് ശേഷമാണ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. മാസത്തില്‍ 3 തവണ ആന്ധ്രയില്‍ പോയി വന്‍തോതില്‍ കഞ്ചാവും ഹാഷിഷ് ഓയിലും കൊണ്ടുവരുന്നതായി പ്രതി എക്സൈസിനോട് പറഞ്ഞു.
ഇയാളുടെ സംഘത്തില്‍ ഉള്ളവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുന്നതായി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ വി സലിം അറിയിച്ചു
source http://www.sirajlive.com/2021/02/11/468318.html
إرسال تعليق