24 മണിക്കൂറിനിടെ ലോകത്ത് 4.40 ലക്ഷം കൊവിഡ് കേസുകള്‍

ന്യൂയോര്‍ക്ക് | ലോകത്തെ കൊവിഡ് കേസുകള്‍ കുതിച്ച് ഉയരുന്നു. പല രാജ്യങ്ങളിലും രണ്ടാംഘട്ട വ്യാപനം അതിതീവ്രമായി നടക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മാത്രം 4.40 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി നാല്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. ലോകത്ത് ഇതുവരെ 22,62,004 പേര്‍ക്കാണ് വൈറസ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കേസുകളുള്ള അമേരിക്കയില്‍ രണ്ട് കോടി എഴുപത് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഒരു ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 4.57 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി അറുപത്തിയേഴ് ലക്ഷം പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 1,07,78,206 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.54 ലക്ഷം മരണം ഇന്ത്യയിലുണ്ടായി. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 92 ലക്ഷം രോഗബാധിതരാണുള്ളത്. 2.26ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.

 

 



source http://www.sirajlive.com/2021/02/03/467218.html

Post a Comment

Previous Post Next Post