ബറുയിപുര്‍ | പശ്ചിമ ബംഗാളില്‍ ബി ജെ പിയിലേക്കുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഏറ്റവും ഒടുവിലായി ഡയമണ്ട് ഹാര്‍ബറില്‍ നിന്നുള്ള എം എല്‍ എ ദീപക് ഹല്‍ദാറാണ് ബി ജെ പിയില്‍ ചേര്‍ന്നത്. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ തൃണമൂല്‍ നേതാക്കള്‍ അനുവദിക്കുന്നില്ലെന്നു കഴിഞ്ഞ ദിവസം ഹല്‍ദാര്‍ ആരോപിച്ചിരുന്നു. മമത ബാനര്‍ജിയുടെ മരുമകന് അഭിഷേക് ബാനര്‍ജിയുടെ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ നിയമസഭാ മണ്ഡലത്തെയാണു ഹല്‍ദാര്‍ പ്രതിനിധീകരിക്കുന്നത്.
source http://www.sirajlive.com/2021/02/03/467216.html
Post a Comment