344 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരെ സ്ഥിരപ്പെടുത്തും

തിരുവനന്തപുരം | സംസ്ഥാനത്തെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളിലെ 344 അധ്യാപകരെ സ്ഥിരപ്പെടുത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 97 മുതല്‍ ജോലിചെയ്യുന്ന അധ്യാപകരെയാണ് സ്ഥിരപ്പെടുത്തുന്നത്.

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സ്ഥാനക്കയറ്റത്തിലെ തര്‍ക്കങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും നിര്‍ദ്ദേശം നല്‍കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പിഎസ് സി വഴി നിയമിച്ചവരുടെ കണക്ക് മുഖ്യമന്ത്രി യോഗത്തില്‍ അവതരിപ്പിച്ചു.



source http://www.sirajlive.com/2021/02/10/468249.html

Post a Comment

أحدث أقدم