60 വയസ്സ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ കൊവിഡ് വാക്‌സിനേഷന്‍

ന്യൂഡല്‍ഹി | രാജ്യത്തെ രണ്ടാം ഘട്ട കൊവിഡ് വാക്‌സിനേഷന്‍ മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45 വയസ്സിന് മുകളിലുള്ള നിത്യരോഗികള്‍ക്കുമാണ് രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. രാജ്യത്തുടനീളം പതിനായിരം സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണ് വാക്‌സിനേഷന് സൗകര്യമുണ്ടാകുക.

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യ നിരക്കില്‍ വാക്‌സിന്‍ ലഭിക്കുമെന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. അതിനിടെ,  കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന കേരളമടക്കമുള്ള 10 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്‌നാട്, പശ്ചിമബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക.



source http://www.sirajlive.com/2021/02/24/470052.html

Post a Comment

Previous Post Next Post