മോദി കലാപകാരിയും പിശാചും; കാത്തിരിക്കുന്നത് ട്രംപിനേക്കാള്‍ വലിയ ദുര്‍വിധിയെന്നും മമതാ ബാനര്‍ജി

കൊല്‍ക്കത്ത | പ്രധാനമന്ത്രി നരേന്ദ്ര മോദി കലാപകാരിയും പിശാചുമാണെന്ന് ആക്ഷേപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാജ്യത്തെ ഏറ്റവും വലിയ കലാപകാരിയാണെന്നും അവര്‍ കുറ്റപ്പെടുത്തി. തന്റെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി എം പിയുടെ ഭാര്യയെ സി ബി ഐ ലക്ഷ്യമിട്ട പശ്ചാത്തലത്തിലാണ് മമത പൊട്ടിത്തെറിച്ചത്.

ഹൂഗ്ലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിടേണ്ട വന്നതിനേക്കാള്‍ മോശമായ വിധിയാണ് മോദിയെ കാത്തിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗോള്‍വല കാക്കുന്ന ഗോളിയാണ് താനെന്നും ഒരു ഗോള്‍ പോലും നേടാന്‍ ബി ജെ പിക്ക് സാധിക്കില്ലെന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുജിറയെ കഴിഞ്ഞ ദിവസം വീട്ടിലെത്തിയാണ് സി ബി ഐ സംഘം ചോദ്യം ചെയ്തത്. കല്‍ക്കരി മാഫിയയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. നേരത്തേ രുജിറയുടെ സഹോദരിയെ ചോദ്യം ചെയ്തിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ കൊല്‍ക്കത്തയിലെ പ്രത്യേക കോടതി കേന്ദ്ര മന്ത്രി അമിത് ഷാക്ക് സമന്‍സ് അയച്ചിരുന്നു.



source http://www.sirajlive.com/2021/02/24/470050.html

Post a Comment

Previous Post Next Post