ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിന്റെ ഹരജിയില്‍ വിധി ഇന്ന്

മുംബൈ | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മലയാളി അഭിഭാഷക നികിത ജേക്കബ് നല്‍കിയ ഹരജിയില്‍ ബോംബേ ഹൈക്കോടതി ഇന്ന് വിധി പറയും. ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച്ച സമയം അനുവദിക്കണമെന്നും ഇക്കാലയളവില്‍ പോലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് നികിത ജേക്കബ് കോടതിയെ സമീപിച്ചത്.

അതേ സമയം നികിതക്ക് സംരക്ഷണം നല്‍കരുതെന്ന് ഇന്നലെ ഹരജി പരിഗണിക്കവേ ഡല്‍ഹി പോലീസ് കോടതിയില്‍ വാദിച്ചിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരം മറ്റൊരു ഹൈക്കോടതിയില്‍ ഇടക്കാല സംരക്ഷണം തേടിയുള്ള അപേക്ഷക്ക് നിയമസാധുത ഇല്ലെന്ന വാദവും പോലീസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളുകയായിരുന്നു



source http://www.sirajlive.com/2021/02/17/469040.html

Post a Comment

Previous Post Next Post