തിരുവനന്തപുരം | നിയമന സമരം നടത്തുന്ന പി എസ് സി ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്താന്‍ സാധ്യത. മന്ത്രിതല ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച് ചര്‍ച്ച നടത്താനാണ് സര്‍ക്കാര്‍ നീക്കം.
സമരക്കാരുമായി ചര്‍ച്ച നടത്തി സര്‍ക്കാര്‍ നടപടികളും നിലപാടുകളും വിശദീകരിച്ച് ബോധ്യപ്പെടുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ സമരം തീര്‍ക്കാനാകുമെന്നാണ് സി പി എം കരുതുന്നത്.
source
http://www.sirajlive.com/2021/02/20/469451.html
Post a Comment