അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനാകില്ല; ദിഷക്ക് പിന്തുണയുമായി ഗ്രേറ്റ

ന്യൂഡല്‍ഹി | ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവിക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗ്. ട്വിറ്ററില്‍ തന്നെയാണ് ദിഷയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവന ഗ്രേറ്റ നടത്തിയത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന ടൂള്‍ കിറ്റ് ഗ്രേറ്റയാണ് പുറത്തുവിട്ടിരുന്നത്.

അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായി പ്രതിഷേധിക്കാനും ഒത്തുചേരാനുമുള്ള അവകാശം തുടങ്ങിയവ വിലപേശാനാകാത്ത മനുഷ്യാവകാശങ്ങളാണെന്നും അവ നിഷേധിക്കാനാകില്ലെന്നും ഗ്രേറ്റ ട്വിറ്ററില്‍ കുറിച്ചിരുന്നു. ബെംഗളൂരുവില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷയെ ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്.
ദിഷയുടെ ജാമ്യാപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും.



source http://www.sirajlive.com/2021/02/20/469454.html

Post a Comment

Previous Post Next Post