സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് പിന്‍വാതില്‍ നിയമന മേള: രമേശ് ചെന്നിത്തല

മലപ്പുറം | സംസ്ഥാനത്ത് ഇപ്പോള്‍ പിന്‍വാതില്‍ നിയമന മേളയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ബിജെപിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന തില്ലങ്കേരി മോഡല്‍ ബാന്ധവത്തിന്റെ ഭാഗമായാണ് യുഡിഎഫിനേയും ലീഗിനേയും ആക്രമിക്കുക എന്ന നിലപാട്. ഒരു മതനിരപക്ഷ പാര്‍ട്ടിയും ചെയ്യാന്‍ പാടില്ലാത്ത തെറ്റായ കാര്യമാണ് സിപിഎം ചെയ്യുന്നത്.

ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രചാരണത്തിന് സാധ്യതയില്ലെന്ന് കണ്ടുകൊണ്ടാണ് പച്ചയായ വര്‍ഗീയത ആളിക്കത്തിക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി



source http://www.sirajlive.com/2021/02/06/467654.html

Post a Comment

أحدث أقدم