കനറാ ബേങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ജീവനക്കാരന്‍ ഒളിവില്‍

പത്തനംതിട്ട | കനറാ ബേങ്കില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത ജീവനക്കാരന്‍ ഒളിവില്‍. സംഭവത്തില്‍ പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗീസിനെതിരെ ബേങ്ക് അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. 9,75,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
ബേങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ് വേഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്.

ബേങ്കിലെ ജീവനക്കാരന്റെ ഭാര്യയുടെ സ്ഥിര നിക്ഷേപ അക്കൗണ്ടിലെ 10 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. വിജീഷ് വര്‍ഗീസിനോട് ബ്രാഞ്ച് മാനേജര്‍ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അബദ്ധം പറ്റിയതാണെന്നായിരുന്നു മറുപടി. തുടര്‍ന്ന് മാനേജര്‍ നടത്തിയ വിശദമായ പരിശോധനയില്‍ വിജീഷ് തന്റെ ഭാര്യയുടേതടക്കം പല അക്കൗണ്ടുകളിലേക്കായി പണം മാറ്റിയിട്ടുണ്ടെന്ന് മനസ്സിലായത്. തട്ടിപ്പ് പുറത്തായതോടെ വിജീഷ് കുടുംബത്തോടൊപ്പം മുങ്ങി. പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.



source http://www.sirajlive.com/2021/02/19/469319.html

Post a Comment

Previous Post Next Post