ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജസ്ഥാനില്‍ മഹാ പഞ്ചായത്ത് നടക്കും. രണ്ട് സ്ഥലങ്ങളിലാണ് മഹാ പഞ്ചായത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് പങ്കെടുക്കുന്നത്. നാളെ ട്രാക്ടര്‍ റാലിക്കും രാഹുല്‍ നേതൃത്വം നല്‍കും. കര്‍ഷക സമരത്തിന് ശക്തി പകരാനാണ് മഹാപഞ്ചായത്ത്.
നേരത്തെ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ട്രാക്ടര്‍ റാലി നടത്തിയിരുന്നു. അതെ സമയം ട്രെയിന്‍ തടയല്‍ ഉള്‍പെടെ പ്രഖ്യാപിച്ച് കര്‍ഷകസംഘടനകള്‍ സമരം ശക്തമാക്കുകയാണ്.
source
http://www.sirajlive.com/2021/02/12/468466.html
إرسال تعليق