സെക്രട്ടേറിയറ്റ് പരിസരം ഇന്നും ശക്തമായ സമരങ്ങള്‍ക്ക് വേദിയാകും

തിരുവനന്തപുരം | സെക്രട്ടേറിയറ്റിന് മുന്നില്‍ പി എസ് സി ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരം ഇന്നും തുടരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നിരാഹാര സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. പ്രതിഷേധത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചും കെ എസ് യു വിന്റെ പി എസ് സി ഓഫീസ് ഉപരോധവും ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് ഉദ്യോഗാര്‍ഥികളുടെ അവസാന പ്രതീക്ഷ.

 

 



source http://www.sirajlive.com/2021/02/16/468874.html

Post a Comment

Previous Post Next Post