സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും പി എസ് സി ഉദ്യോഗാര്‍ഥികളുടെ ആത്മഹത്യാ ഭീഷണി

തിരുവനന്തപുരം | പി എസ് സി റാങ്ക് പട്ടിക ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധം നടത്തുന്നവര്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ കെട്ടിടത്തിലാണ് ഇവര്‍ കയറി താഴേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഇവരെ പിന്തിരിപ്പിക്കാന്‍ അഗ്നിശമന സേനാംഗങ്ങളും പോലീസും ശ്രമം നടത്തുന്നുണ്ട്. ഇത് രണ്ടാം പ്രാവശ്യമാണ് സമരക്കാര്‍ ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം സമരത്തിനിടെ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് രണ്ട് പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.



source http://www.sirajlive.com/2021/02/09/468100.html

Post a Comment

Previous Post Next Post