പിരിവ് രാമക്ഷേത്രത്തിനാണെന്ന് അറിഞ്ഞിരുന്നില്ല, ആയിരം രൂപ നല്‍കിയത് നിഷ്‌കളങ്കത കൊണ്ട്; വിശദീകരണവുമായി എല്‍ദോസ് എം എല്‍ എ

കൊച്ചി | അയോധ്യയില്‍ ബാബരി മസ്ജിദ് പൊളിച്ചിടത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് സംഭാവന നല്‍കിയ സംഭവത്തില്‍ വിശദീകരണവുമായി പെരുമ്പാവൂരിലെ കോൺഗ്രസ് എം എല്‍ എ എല്‍ദോസ് പി കുന്നപ്പിള്ളില്‍. പിരിവ് രാമക്ഷേത്രത്തിനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മണ്ഡലത്തിലുള്ളവരാണ് വന്നതെന്നും അവര്‍ ആര്‍ എസ് എസുകാരാണെന്നോ രാമക്ഷേത്ര പിരിവാണെന്നോ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ ക്ഷേത്ര വഴിപാട് എന്ന നിലയില്‍ ആയിരം രൂപ നല്‍കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലാണ് അദ്ദേഹം വിശദീകരണ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കാണാം:



source http://www.sirajlive.com/2021/02/09/468097.html

Post a Comment

Previous Post Next Post