അപായപ്പെടുത്താന്‍ ശ്രമം: കസ്റ്റംസ് കമ്മീഷണറുടെ പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട് | കാറില്‍ പിന്തുടര്‍ന്ന് തന്നെ അപായപ്പെടുത്താന്‍ നീക്കമുണ്ടായതായ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാറിന്‍രെ പരാതിയില്‍ രണ്ട് പേര്‍ പിടിയില്‍. മുക്കം സ്വദേശികളായ ജസീം, തന്‍സീം എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കോഴിക്കോട്, കൊണ്ടോട്ടി പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായ സുമിത് കുമാര്‍ കരിപ്പൂരിലേക്ക് പോകുമ്പോള്‍ പ്രതികള്‍ കാറില്‍ പിന്തുടര്‍ന്നതായാണ് പരാതി. പിന്തുടര്‍ന്ന വാഹനവും പോലീസ് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് സംഭവം. തന്നെ അപായപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണ് നടന്നതെന്ന് സുമിത് കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. എറണാകുളം രജിസ്‌ടേഷനുള്ള കാര്‍ നമ്പറടക്കം നല്‍കിയ പരാതിയില്‍ കൊണ്ടോട്ടി പോലീസ് കേസെടുത്തു. വഴി തടസ്സപ്പെടുത്തല്‍ വാഹനാപകടത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

 

 



source http://www.sirajlive.com/2021/02/13/468549.html

Post a Comment

Previous Post Next Post