
വരുന്ന ജൂലൈയോടെ പ്രവര്‍ത്തനം സംസ്ഥാന വ്യാപകമാക്കാനാണ് നീക്കം. ഓഫീസുകള്‍ക്കും സ്‌കൂളുകള്‍ക്കും കെ ഫോണ്‍ നേരിട്ട് ഇന്റര്‍നെറ്റ് സേവനം നല്‍കുമെങ്കിലും വീടുകള്‍ക്ക് നല്‍കില്ല. കെ ഫോണിന്റെ പ്രധാന ഫൈബര്‍ ഒപ്റ്റിക്‌സ് ശ്യംഖലയില്‍ നിന്ന് കേബിള്‍ ഓപ്പറേറ്റര്‍മാര്‍ അടക്കമുളള പ്രദേശിയ ശ്യംഖലകള്‍ക്ക് നിശ്ചിക തുക നല്‍കി വിതരാണാവകാശം നേടാം. ഈ പ്രാദേശിക വിതരണ ശ്യംഖലകളാകും ഇന്റര്‍നെറ്റ് സേവനം വീടുകളില്‍ എത്തിക്കുക. വീടുകളില്‍ നിന്ന് എത്ര തുക ഈടാക്കണമെന്ന് ഈ പ്രാദേശിക വിതരണ ശ്യംഖലകള്‍ക്ക് തീരുമാനിക്കാം.
കെ ഫോണ്‍ പദ്ധതി നിലവില്‍ വരുന്നതോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നെറ്റ് വര്‍ക് സെന്റര്‍ ഉണ്ടെങ്കിലും സാങ്കേതികമായ മുഴുവന്‍ പ്രവര്‍ത്തനവും ഏകോപിപ്പിക്കുന്നത് കൊച്ചി ഇന്‍ഫോമപാര്‍ക്കിലാണ്.
source http://www.sirajlive.com/2021/02/13/468552.html
Post a Comment