ആലുവയിലെ ജ്വല്ലറിയില്‍നിന്നും സ്വര്‍ണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

കൊച്ചി | ആലുവ ലിമ ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതികള്‍ പിടിയില്‍. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഷിജോ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കാറില്‍ വന്നിറങ്ങിയ ഒരാള്‍ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും താലിയും വേണമെന്ന് ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയിലേക്ക് വാങ്ങി.

തുടര്‍ന്ന് സ്വര്‍ണ മാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കാറില്‍ കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.ചാവക്കാട് നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്.

മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് കേസുകളിലും, ഷിജോ കഞ്ചാവ് കേസിലും നേരത്തെ പ്രതികളായിട്ടുണ്ട്.



source http://www.sirajlive.com/2021/02/17/469038.html

Post a Comment

أحدث أقدم