
ചര്‍ച്ചയുടെയും കരാറിന്റെയും വിശദാംശങ്ങള്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വ്യവസായ മന്ത്രി ഇ പി ജയരാജന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്തിയ വിവരം കത്തിലുണ്ട്. ഫിഷറീസ് വകുപ്പില്‍ സമര്‍പ്പിച്ച പദ്ധതി രേഖയെക്കുറിച്ചും കത്തില്‍ പറയുന്നു. പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം ഇ എം സി സി ആവശ്യപ്പെട്ടിരുന്നു. ശരവേഗതയിലാണ് ഇ എം സി സിക്ക് നാലേക്കര്‍ സ്ഥലം അനുവദിച്ചത്. സര്‍ക്കാര്‍ അറിയാതെയാണോ സ്ഥലം വിട്ടുനല്‍കിയത്. മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്. സംശയത്തിന്റെ മുന നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണ്. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
source http://www.sirajlive.com/2021/02/20/469457.html
Post a Comment