കൊച്ചി വിദേശത്തേക്ക് ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സി ജെ എം കോടതിയാണ് ജാമ്യം നല്‍കിയത്. രണ്ട് ലക്ഷം രൂപയും തുല്ല്യതക്കുള്ള രണ്ട് ആള്‍ ജാമ്യവും വേണമെന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും കസ്റ്റംസിന് മുമ്പില്‍ ഹാജരാകണമെന്നും കോടതി വിധിയില്‍ പറഞ്ഞു.
ഇതോടെ നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും തുടര്‍ന്നുള്ള വിവിധ കേസുകളുമായി ബന്ധപ്പെട്ട് 98 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ശിവശങ്കറിന് പുറത്തിറങ്ങാന്‍ കഴിയും. കാക്കനാട് ജില്ലാ ജയിലില്‍ നിന്നും ഇന്ന് തന്നെ അദ്ദേഹം പുറത്തിറങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡോളര്‍ കടത്തുമായി തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളര്‍ കടത്തില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് വാദിച്ചിരുന്നു. എന്നാല്‍ കൃത്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കസ്റ്റംസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കറിന് കോടതി ജാമ്യം നല്‍കിയത്.
നേരത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും ശിവശങ്കര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ഇപ്പോള്‍ ഡോളര്‍ കടത്ത് കേസിലും കൂടി ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് മുമ്പില്‍ മോചനം തെളിയുകയായിരുന്നു.
നേരത്തെ സ്വര്‍ണക്കടത്ത് കേസിലും കസ്റ്റംസ് കേസിലും ലഭിച്ച ശിവശങ്കര്‍ ഇപ്പോഴത്തെ കോടത്തി ഉത്തരവോടെ ജയിലിന് പുറത്തിറങ്ങും.
source http://www.sirajlive.com/2021/02/03/467237.html
Post a Comment