
പ്രതിയെ പിടികൂടിയ പോലീസ് സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സെന്‍ട്രല്‍ സി ഐയുടെ നേതൃത്വത്തില്‍ പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തു. തനിക്ക് ജസ്‌നയുടെ തിരോധാനത്തില്‍ തനിക്കുണ്ടായ ചില അസ്വസ്ഥതകളാണ് പ്രതിഷേധത്തിന് കാരണമെന്ന് അദ്ദേഹം മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പോലീസിലും കോടതിയിലും ജസ്‌നയുടെ വിഷയത്തില്‍ നീതി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് വിവരം.
അതേ സമയം പ്രതിഷേധത്തിന് പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ രഘുനാഥിനെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പത്തനംതിട്ട സ്വദേശിനി ജസ്‌നയെ കാണതായാത്. കേരളത്തിന് അകത്തും പുറത്തും ജസ്‌നയെ കണ്ടെത്താല്‍ പോലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
source http://www.sirajlive.com/2021/02/03/467231.html
Post a Comment