പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കും; എം എല്‍ എ ആയി തുടരും: മാണി സി കാപ്പന്‍

കോട്ടയം | പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്ന് മാണി സി കാപ്പന്‍. എന്നാല്‍ എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിനൊപ്പം ഘടകകക്ഷിയായി നില്‍ക്കുമെന്നും മാണി. സി. കാപ്പന്‍ പറഞ്ഞു.

ചതി ആരുടെ ഭാഗത്ത് നിന്നാണെന്ന് ആലോചിക്കണം. ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചത് യുഡിഎഫ് വിട്ടതിന് ശേഷമാണ്. താന്‍ എംഎല്‍എ സ്ഥാനം രാജിവെക്കില്ല.

തന്നോടൊപ്പം എന്‍സിപിയിലെ പതിനൊന്ന് ഭാരവാഹികള്‍ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതില്‍ ഉള്‍പ്പെടും. വ്യക്തിപരമായ ബന്ധത്തിന്റെ പേരില്‍ തന്നെ കൂട്ടത്തില്‍ നിര്‍ത്തണമെന്നായിരുന്നു ശരത്പവാര്‍ ആഗ്രഹിച്ചത്. എന്നാല്‍ സാഹചര്യങ്ങള്‍ അനുകൂലമായിരുന്നില്ല.
പാലായില്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. താന്‍ യുഡിഎഫില്‍ എത്തുന്നത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പന്‍ പറഞ്ഞു.



source http://www.sirajlive.com/2021/02/14/468624.html

Post a Comment

Previous Post Next Post