മാണി സി കാപ്പന്‍ അച്ചടക്ക് നടപടി വിളിച്ചുവരുത്തുകയാണ്: എ കെ ശശീന്ദ്രന്‍

തിരുവനന്തപുരം | ഇടത് മുന്നണി ശക്തിപ്പെടുത്തേണ്ട മാണി സി കാപ്പന്‍ മുന്നണി വിട്ടത് ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ തീരുമാനം സന്തോഷമുള്ള കാര്യമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കാപ്പന്‍ സ്വയം അച്ചടക്ക നടപടികള്‍ വിളിച്ചു വരുത്തുകയാണ്. തുടര്‍ നടപടികള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

പാര്‍ട്ടി പ്രസിഡന്റും വൈസ് പ്രസിഡന്റും ഭൂരിഭാഗം ജനറല്‍ സെക്രട്ടറിമാരും കാപ്പനൊപ്പമില്ല എന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.



source http://www.sirajlive.com/2021/02/14/468626.html

Post a Comment

Previous Post Next Post