തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് തീരുമാനം എടുക്കാമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍.
പുതുമുഖങ്ങള്‍, സ്ത്രീകള്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ സ്ഥാനാര്‍ഥികളാകും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം, ഉദ്യോഗാര്‍ഥികളുടെ സമരം തുടങ്ങിയവ സര്‍ക്കാറിന് തിരിച്ചടിയാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ എ ഐ സി സി നേതൃത്വം സമ്മര്‍ദം ചെലുത്തിയിരുന്നു. കല്‍പ്പറ്റയെങ്കില്‍ മത്സരിക്കാമെന്ന് മുല്ലപ്പള്ളി സന്നദ്ധത അറിയിച്ചതായാണ് സൂചന. പല മണ്ഡലങ്ങളിലും ജില്ലകളിലും താന്‍ മത്സരിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചിരുന്നു.
source http://www.sirajlive.com/2021/02/27/470329.html
Post a Comment