തൃശൂര്‍ | മുസ്ലിം ലീഗിനെ എന്‍ ഡി എയില്‍ എടുക്കുന്ന കാര്യത്തില്‍ രണ്ട് ദിവസം നീണ്ടു വിത്യസ്ത അഭിപ്രായങ്ങള്‍ക്ക് ശേഷം ശോഭ സുരേന്ദ്രന്‍ പറഞ്ഞ അതേ നിലപാടിലേക്ക് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും. നയം മാറ്റി വന്നാല്‍ ലീഗിനെ എന്‍ ഡി എയിലേക്ക് സ്വീകരിക്കാന്‍ തയ്യാറാണ്. ബി ജെ പിയുമായി യോജിക്കാന്‍ തയാറാകുമോയെന്ന് ലീഗിനോട് ചോദിക്കണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ലീഗ് വിഷയത്തില്‍ പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായമില്ല. താനും ശോഭാ സുരേന്ദ്രനും പറഞ്ഞത് ഒരേ കാര്യമാണെന്നും ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മില്‍ രഹസ്യധാരണയുണ്ട്. തിരുവനന്തപുരത്തെ നേമം അടക്കമുള്ള മണ്ഡലങ്ങളില്‍ ബി ജെ പിയെ തോല്‍പ്പിക്കുകയാണ് ഇരുമുന്നണികളുടെയും ലക്ഷ്യം. തീവ്രവാദ ശക്തികളെ ഉപയോഗിച്ചാണ് ഇരുമുന്നണികളും രാഷ്ട്രീയം കളിക്കുന്നത്. മുസ്ലിം ലീഗ് വിട്ട് ആരെങ്കിലും ബി ജെ പിയില്‍ വരുന്നതില്‍ എതിര്‍പ്പില്ല. മോദിയുടെ നയം സ്വീകരിച്ചാല്‍ മുസ്ലിം ലീഗിനും മുന്നണിയിലേക്ക് വരാമെന്നും സുരേന്ദ്രന്‍ തൃശൂരില്‍ പറഞ്ഞു.
മുസ്ലിം ലീഗ് രാജ്യത്തെ ഏറ്റവും വലിയ വര്‍ഗിയ കക്ഷിയാണെന്നും രാജ്യത്തെ വിഭജിച്ച അവരുമായി ഒരു ഒത്തുതീര്‍പ്പിനില്ലെന്നും കെ സുരേന്ദ്രന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കിയ ശോഭ സുരേന്ദ്രന്‍ മോദിയെ അംഗീകരിച്ചാല്‍ ലീഗിനെ സ്വീകരിക്കുക എന്നത് പാര്‍ട്ടി നിലപാടാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ലീഗ് നയം മാറ്റിയാല്‍ സ്വീകരിക്കാമെന്ന് സുരേന്ദ്രന്‍ പറഞ്ഞിരിക്കുന്നത്.
source http://www.sirajlive.com/2021/02/27/470331.html
Post a Comment