
റോബിന്‍ പീറ്റര്‍ മത്സരിച്ചാല്‍ മണ്ഡലത്തില്‍ പാര്‍ട്ടി തോല്‍ക്കും. അദ്ദേഹത്തിന് പാര്‍ട്ടി സീറ്റ് നല്‍കരുത്. കെ പി സി സി അധ്യക്ഷന്‍ വിഷയത്തില്‍ ഇടപെടണമെന്നും പോസ്റ്ററിലുണ്ട്.
റോബിന്‍ പീറ്റര്‍ക്ക് മാത്രമാണ് കോന്നിയില്‍ വിജയ സാധ്യതയുള്ളതെന്ന് ചൂണ്ടിക്കാട്ടി ദിവസങ്ങള്‍ക്ക് മുമ്പ് അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. അടൂര്‍ പ്രകാശിന്റെ നിര്‍ബന്ധത്തിന് വഴങ്ങി ഡി സി സി നല്‍കിയ ലിസ്റ്റിലും റോബിന്‍ പീറ്ററിന്റെ പേരുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലും റോബിന്‍ പീറ്ററിന് സീറ്റ് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അദ്ദേഹം വലിയ സമ്മര്‍ദങ്ങള്‍ നടത്തിയെങ്കിലും സീറ്റ് നല്‍കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായിരുന്നില്ല. സീറ്റ് ലഭിച്ച മോഹന്‍രാജ് കോന്നിയില്‍ തോല്‍ക്കുകയായിരുന്നു.
source http://www.sirajlive.com/2021/03/01/470560.html
إرسال تعليق