കോട്ടയം | പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടാല്‍ കോട്ടയത്ത് മത്സരിക്കാന്‍ താന്‍ ഒരുക്കമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറില്‍ ഇനി മത്സരിക്കാനില്ല. ഇരിക്കൂറില്‍ ഇപ്പോഴും വിജയ സാധ്യതയുണ്ട്. എന്നാല്‍ മലബാറില്‍ നിന്നുള്ള നേതാക്കള്‍ക്ക് അവസരം നല്‍കുന്നതിനാണ് താന്‍ ഇരിക്കൂറില്‍ നിന്ന് മാറുന്നതെന്ന് കെ സി ജോസഫ് പറഞ്ഞു.
പതിറ്റാണ്ടുകളായി കണ്ണബര്‍ ജില്ലയിലെ ഇരിക്കൂറില്‍ നിന്നുള്ള ജനപ്രതിനിധിയാണ് മുന്മന്ത്രികൂടിയായ കെ സി ജോസഫ്. കഴിഞ്ഞ തവണ ഇരിക്കൂറില്‍ അദ്ദേഹത്തിന് പാര്‍ട്ടയില്‍ നിന്ന് ചെറിയ എതിര്‍പ്പുകളുണ്ടായിരുന്നെങ്കിലും വ്യക്തമായ ഭൂരിഭക്ഷത്തില്‍ ജയിച്ച് കയറുകയായിരുന്നു. എന്നാല്‍ ഇത്തവണ ഇരിക്കൂറില്‍ പുതുമുഖം വേണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുകയായിരുന്നു. എന്നാല്‍ ഇരിക്കൂറില്‍ ഇത്തവ മത്സരിക്കാനില്ലെന്ന് കെ സി ജോസഫ് നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
തന്റെ ജന്മനാടായ കോട്ടയം ജില്ലയിലേക്ക് മടങ്ങുന്ന കെ സി ജോസഫ് ഇവിടെ ഒരു സീറ്റ് ഉറപ്പിക്കാന്‍ നീക്കം നടത്തുന്നതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുമ്പാകെ നിലപാട് വ്യക്തമാക്കിയത്.
source http://www.sirajlive.com/2021/03/01/470565.html
إرسال تعليق